കോഴിക്കോട്: കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ തൂണുകൾക്കിടയിൽ സ്വിഫ്റ്റ് ബസ് കുടുങ്ങി. രാവിലെ ബെംഗളൂരുവിൽ നിന്നെത്തിയ ബസാണ് കുടുങ്ങിയത്. വീണ്ടും ബെംഗളൂരുവിലേക്ക് സർവീസ് നടത്തേണ്ട ബസാണിത്. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ അശാസ്ത്രീയവും അപാകതയുള്ളതുമായ നിർമാണത്തിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ബസ് കുടുങ്ങിയത്.സാധാരണ കെഎസ്ആർടിസി ബസുകൾക്ക് തന്നെ ഇവിടെ പാർക്ക് ചെയ്യുന്നതിനും മറ്റും ഏറെ ബുദ്ധിമുട്ടാണ്. തൂണുകൾക്കിടയിൽ ബസ് കുടുങ്ങിയതോടെ ബെംഗളൂരുവിലേക്ക് മറ്റൊരു ബസ് ഏർപ്പാടാക്കിയിരിക്കുകയാണ് കെഎസ്ആർടിസി.
