തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ‘ഹർ ഘർ തിരംഗ’ പ്രചരണാർത്ഥം സിവിൽ സ്റ്റേഷൻ, ഇൻഫർമേഷൻ ഓഫീസ് പരിസരങ്ങളിൽ സ്ഥാപിച്ച ‘സ്റ്റാൻഡീസ്’ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് എന്നിവർ ചേർന്ന് അനാച്ഛാദനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആർ. സുഭാഷ്, ഉനൈസാ അൻസാരി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബിൻസിലാൽ ജി തുടങ്ങിയവർ സംബന്ധിച്ചു.