തിരുവനന്തപുരം: 75-മത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ത്രിവർണ ദീപാലങ്കാരങ്ങൾ ഒരുങ്ങി. സ്വാതന്ത്ര്യ സമരവും സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ കുതിപ്പും പ്രമേയമായുള്ള ഇൻസ്റ്റലേഷനുകളും രാജ്യാന്തര, ആഭ്യന്തര ടെർമിനലുകൾക്കുള്ളിൽ ഒരുക്കിയിട്ടുണ്ട്. അലങ്കാരങ്ങളും ഇൻസ്റ്റലേഷനുകളും 31 വരെ തുടരും.