തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഇന്ന് മുതൽ ഏപ്രിൽ 26 വരെ നടക്കും. റഗുലറായി 3,65,871 കുട്ടികൾ പരീക്ഷയെഴുതും. 20,768 പേർ പ്രൈവറ്റ് ആയും 45,797 പേർ ഓപ്പൺ സ്കൂളുകളിലും പരീക്ഷയിൽ പങ്കെടുക്കും. ഗൾഫ് മേഖലയിലെ 8 കേന്ദ്രങ്ങളും ലക്ഷദ്വീപിലെ 9 എണ്ണവും അടക്കം ആകെ 2,005 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. മേയ് 3 മുതൽ പ്രാക്ടിക്കൽ പരീക്ഷ.
