തിരുവനന്തപുരം:വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയെ തുടർന്ന് പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിക്കുന്നതിനാൽ, ജലനിരപ്പ് സുരക്ഷിത പരിധിയായ 107.5 മീറ്ററിൽ നിലനിർത്തുന്നതിനായി ഇന്ന് (ഒക്ടോബർ 25) വൈകിട്ട് 4 മണിക്ക് പേപ്പാറ ഡാമിന്റെ 1 മുതൽ 4 വരെയുള്ള ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം (ആകെ 40 സെന്റിമീറ്റർ) ഉയർത്തും.
തുടർന്ന്, അരുവിക്കര ഡാമിലെ ജലനിരപ്പും ഉയരുമെന്നതിനാൽ ഇന്ന് (ഒക്ടോബർ 25) വൈകിട്ട് 5.30-ന് അരുവിക്കര ഡാമിന്റെ 2 മുതൽ 5 വരെയുള്ള ഷട്ടറുകൾ 20 സെന്റിമീറ്റർ വീതം കൂടി (മുൻപ് ഉയർത്തിയ 120 സെന്റിമീറ്ററിന് പുറമെ 80 സെന്റിമീറ്റർ കൂടി ചേർത്ത് ആകെ 200 സെന്റിമീറ്റർ) കൂടുതൽ ഉയർത്തും.
ഈ സാഹചര്യത്തിൽ ഡാമുകളുടെ സമീപപ്രദേശങ്ങളിലുള്ളവരും നദിയുടെ ഇരു കരകളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അഞ്ജു കെ. എസ് അറിയിച്ചു.

