ആറ്റിങ്ങൽ : പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പോത്തൻകോട് സ്വദേശിയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യുറോ മരുതുംകുഴി ഇൻസ്പെക്ടറും ആയിരുന്ന ബിനീഷ് ലാൽ (50) ആണ് മരണപ്പെട്ടത്.
ഭാര്യ വീടായ ഊരുപോയ്ക ബി എസ് ഭവനിൽ വീട്ടിലെ ഫാനിലാണ് തൂങ്ങി നിന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

