വെള്ളറട: വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലുള്ള 108 ആബുലൻസിന്റെ ഡ്രൈവർ അനൂപിനെയും വാഹനത്തിലെ നഴ്സ് ഷിനി ക്രിസ്റ്റിയെയും ഇന്നലെ വൈകിട്ട് ആനപ്പാറയ്ക്കുസമീപം സ്ഥലവാസികളായ പത്തോളംപേർ ചേർന്ന് ആക്രമിച്ചെന്ന് പരാതി. ബൈക്ക് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റാനെത്തിയപ്പോഴായിരുന്നു ആക്രമണമെന്ന് ഇവർ പറയുന്നു. ഇരുവരും നൽകിയ പരാതിയിൽ വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചു.
