കെജിഎംഒഎ സമരം; സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ക്ലിനിക്ക്

IMG-20220101-WA0002

തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടികുറച്ചതിൽ പ്രതിഷേധിച്ച് പുതുവത്സര ദിനത്തിൽ ക്ലിനിക്ക്  നടത്തി സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ  പ്രതിഷേധം. സെക്രട്ടറിയേറ്റിന് മുന്നിലെ നിൽപ്പ് സമരവേദിയിലാണ് രോഗികളെ പരിശോധിച്ച് പ്രതിഷേധിച്ചത്. രാവിലെ 10 മുതൽ 12വരെയായിരുന്നു പ്രതിഷേധം. സമരവേദിയിലായിരുന്നു പുതുവത്സര ആഘോഷവും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആറ് മാസമായി കെജിഎംഒഎ നിസഹകരണ സമരത്തിലാണ്. കഴിഞ്ഞ 25 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ നിൽപ്പ് സമരത്തിലുമാണ്. നവംബർ ഒന്നിലെ ചർച്ചയ്ക്ക് ശേഷം സർക്കാർ പിന്നീട് ചർച്ചയ്ക്ക് തയ്യാറായിട്ടുമില്ല. വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുനസ്ഥാപിക്കുക, റേഷ്യോ പ്രമോഷൻ പുനസ്ഥാപിക്കുക, അലവൻസുകളും ആനുകൂല്യങ്ങളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെജിഎംഒഎയുടെ സമരം.

 

ശമ്പള പരിഷ്കരണം വന്നപ്പോൾ ആനുപാതിക വർദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് അവലംബിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത് ആത്മാർത്ഥമായി ഈ മേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കെജിഎംഒ ആരോപിക്കുന്നു. എൻട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചതും, പേഴ്സണൽ പേ നിർത്തലാക്കിയതും, റേഷ്യോ പ്രമോഷൻ എടുത്തു കളഞ്ഞതും മൂന്നാം ഹയർഗ്രേഡ് അനുവദിക്കാത്തതിനുമെല്ലാം എതിരെയാണ് ഡോക്ടർമാരുടെ പ്രതിഷേധം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!