ത്രിവേണി സ്റ്റോറില്‍ അതിക്രമം; ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി വീണ്ടും അറസ്റ്റിൽ

IMG_01012022_213525_(1200_x_628_pixel)

തിരുവനന്തപുരം: ത്രിവേണി സൂപ്പർ മാർക്കറ്റിൽ അതിക്രമം കാണിച്ച ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശിയെ  പൊലീസ് അറസ്റ്റ്  വീണ്ടും ചെയ്തു. ശശി ഷട്ടറിട്ട് പൂട്ടിയ സൂപ്പർ മാർക്കറ്റ് തുറക്കാനെത്തിയ പൊലീസിനെ തടഞ്ഞപ്പോഴാണ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് സ്ഥാപിച്ച ശിലാഫലകത്തിൽ പേരുവച്ചില്ലെന്നാരോപിച്ച് ശിലാഫലകം തല്ലിതകർത്ത കേസിൽ ശശിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

വെള്ളനാട് സർവ്വീസ് സഹകരണ ബാങ്കിന്‍റെ പ്രസിഡൻ്റുകൂടിയാണ് കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ശശി. ബാങ്കിന്‍റെ കീഴിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ത്രിവേണി സൂപ്പ‍ർ മാർക്കറ്റ് വാടകകരാ‍ർ കലാവധി കഴിഞ്ഞിട്ടും ഒഴിയുന്നില്ലെന്നാണ് ശശിയുടെ ആരോപണം. കടക്കുള്ളിൽ കയറി ശശി ഫോണ്‍ നിലത്തെറിഞ്ഞു, വനിതാ ജീവനക്കാരോട് തട്ടി കയറി. ജീവനക്കരെ പുറത്താക്കി കട ഷട്ടറിട്ട് പൂട്ടി.

ജീവനക്കാർ വിവരമറിച്ച് പൊലീസെത്തി ഷ‍ട്ടർ തുറക്കാൻ ശ്രമിച്ചപ്പോള്‍ ശശി തടയാൻ ശ്രമിച്ചു. പൊലീസുമായി കൈയാങ്കളി ആയതോടെ ബലപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കോണ്‍ഗ്രസ് ഭരണ സമിതി ഉദ്ഘാടനം ചെയ്ത ആശുപത്രിയിൽ സ്ഥാപിച്ച ശിലഫലകത്തിൽ തന്‍റെ പേരുള്‍പ്പെടുത്താതിന് ശിലാഫലകം ശശി തല്ലി തകർത്തിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി ശേഷമാണ് വീണ്ടും അതിക്രമങ്ങള്‍ കാണിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!