വെള്ളക്കാര്‍ഡുകാരുടെ റേഷന്‍ വിഹിതം ഉയര്‍ത്തി

ration shop

തിരുവനന്തപുരം: പൊതുവിഭാഗം കാർഡുടമകളുടെ (വെള്ള) റേഷൻ ഭക്ഷ്യധാന്യവിഹിതം ഉയർത്തി. ജനുവരിയിൽ വെള്ള കാർഡ് ഒന്നിന് ഏഴുകിലോ അരി ലഭിക്കും. നീല, വെള്ള, കാർഡുകൾക്ക് നിർത്തിവെച്ച സ്പെഷ്യൽ അരി വിതരണവും പുനരാരംഭിക്കും.വെള്ളകാർഡുകൾക്ക് ഡിസംബറിൽ അഞ്ചുകിലോയും നവംബറിൽ നാലുകിലോയും അരിയായിരുന്നു ലഭിച്ചിരുന്നത്. നീല, വെള്ള കാർഡുകൾക്ക് ഈ മാസം മൂന്നുകിലോവീതം സ്പെഷ്യൽ അരിയാണ് നൽകുക. ഇതിനുപുറമേ വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് 15 രൂപ നിരക്കിൽ രണ്ടുകിലോ സ്പെഷ്യൽ അരി ലഭിക്കും.മഞ്ഞ, പിങ്ക് കാർഡുകാരുടെ വിഹിതത്തിൽ മാറ്റമില്ല. സംസ്ഥാനത്ത് നവംബറിൽ 17.2 ലക്ഷം കുടുംബങ്ങൾ റേഷൻ വാങ്ങിയിട്ടില്ലെന്നാണ് കണക്ക്. ഡിസംബറിലും ഇതുതന്നെയാണ് അവസ്ഥ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!