വെഞ്ഞാറമൂട്: രാത്രികാല നിരോധനത്തിൻ്റെ സാഹചര്യത്തിൽ പത്തുമണിക്കുമുൻപേ കടയിൽ ഭക്ഷണം വാങ്ങാൻ എത്തിയവർക്കുനേരേയും കടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരേയും വെഞ്ഞാറമൂട് വനിതാ എസ്.ഐ.യുടെ നേതൃത്വത്തിൽ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടതായി പരാതി.വെഞ്ഞാറമൂട് വയ്യേറ്റ് പ്രവർത്തിക്കുന്ന ഷവർമ്മ കടയിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി 9.50 ഓടെ പോലീസ് സംഘം ഭക്ഷണം വാങ്ങാൻ വന്നവരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും തട്ടിക്കയറുകയും ചെയ്തു. 10 മണിക്ക് മുന്നേ കടയടയ്ക്കാമെന്ന് ഉടമ പറഞ്ഞെങ്കിലും അവിടെ കഴിച്ചുകൊണ്ടിരുന്നവരെ ഇറക്കിവിട്ടു. വാഹനങ്ങൾക്കു പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നാട്ടുകാരും ആഹാരം വാങ്ങാൻ വന്നവരും ഇത് ചോദ്യംചെയ്തതിനെ തുടർന്ന് എസ്.ഐ.യും സംഘവും മടങ്ങിപ്പോയി.