കോവളം: പുതുവത്സരാഘോഷത്തിനിടെ കോവളത്ത് സംഘർഷം. കോവളം ഹൗവ്വാ ബീച്ചിലെ ജീവൻ ഹൗസ് റിസോർട്ടിൽ വെള്ളിയാഴ്ച രാത്രി 11.30നായിരുന്നു സംഭവം. നിരവധി പേർക്ക് പരിക്കേറ്റു. താെട്ടടുത്തെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത 14അംഗ സംഘം റിസോർട്ടിൽ അതിക്രമിച്ച് കയറി സ്വിമ്മിംഗ് പൂളിൽ കുളിച്ചത് ജീവനക്കാർ തടഞ്ഞതാണ് സംഘർഷത്തിന് കാരണം. അതിക്രമിച്ച് കയറിയവർ ജീവനക്കാരെ ആക്രമിക്കുകയായിരുന്നുവെന്ന് റിസോർട്ട് അധികൃതർ പറയുന്നു.