തിരുവനന്തപുരം: തിരുവനന്തപുരത്തെ ആദ്യ വനിതാ ജില്ലാപൊലീസ് മേധാവിയായി ഡോ.ദിവ്യ വി. ഗോപിനാഥ് ചുമതലയേറ്റു. ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി (ഐ.സി.ടി) സൂപ്രണ്ട് സ്ഥാനത്ത് നിന്നാണ് പുതിയ നിയമനം. ജില്ലയ്ക്ക് കിട്ടയതെന്നാണ് വിലയിരുത്തൽ. കടയ്ക്കാവൂർ പോക്സോ കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത് ഡോ.ദിവ്യയുടെ അന്വേഷണമികവിന്റെ ഒരേടാണ്. കൂടത്തായി കേസ് അന്വേഷിച്ച സംഘത്തിലെ ഐ.ടി സെൽ എസ്.പിയായും പ്രവർത്തിച്ചിട്ടുണ്ട്.നിയമലംഘനം നടത്തിയ കർണ്ണാടക മന്ത്രിയുമായി കൊമ്പുകോർത്തതിലൂടെ ക്രമസമാധാന പാലനത്തിൽ തെല്ലും വിട്ടുവീഴ്ചയില്ലെന്ന് തെളിയിച്ചയാളാണ് തിരുവനന്തപുരം സ്വദേശിയായ ദിവ്യ.