തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം നീട്ടില്ല. നിലവിലുള്ള നിയന്ത്രണങ്ങൾ ഇന്ന് രാത്രിയോടെ അവസാനിക്കും. പുതുവത്സരാഘോഷങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയത്. ഒമൈക്രോൺ വ്യാപന ഭീതി കണക്കിലെടുത്താണ് ഡിസംബർ 30 മുതൽ ജനുവരി രണ്ട് വരെ നിയന്ത്രണം കൊണ്ടുവന്നത്.
രാത്രി പത്ത് മുതൽ പുലർച്ചെ അഞ്ച് വരെ ആയിരുന്നു നിയന്ത്രണം. കൂടുതൽ നിയന്ത്രണം കൊണ്ടു വരണോ എന്ന കാര്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന കോവിഡ് അവലോകന യോഗമാണ് തീരുമാനിക്കുക. നിയന്ത്രണങ്ങൾ തത്കാലം തുരേണ്ടതില്ലെന്നാണ് തീരുമാനം. ഒമൈക്രോൺ സാഹചര്യം ഈ ആഴ്ച ചേരുന്ന കോവിഡ് അവലോകന യോഗം വിലയിരുത്തും.