തിരുവനന്തപുരം: ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പത്ത് ആരോഗ്യകേന്ദ്രങ്ങളിൽ തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും 15-18 വയസ്സുകാർക്കായി മാത്രം വാക്സിനേഷൻ നൽകും.തിരുവനന്തപുരം ജനറൽ ആശുപത്രി, ഗവൺമെന്റ് ആയുർവേദ കോളേജ്, പാങ്ങപ്പാറ ഐ.എഫ്.എച്ച്.സി., ഫോർട്ട് താലൂക്ക് ഹോസ്പിറ്റൽ, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, കേശവപുരം സി.എച്ച്.സി., ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രി, ആറ്റിങ്ങൽ താലൂക്ക് ആശുപത്രി, വർക്കല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി എന്നീ സ്ഥാപനങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തത്. കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ പിങ്ക് നിറത്തിലുള്ള ബോർഡ് ഉണ്ടാകും.