തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ പ്രവർത്തനം സാധാരണ നിലയിലേക്ക്. പുതിയ സമയക്രമമനുസരിച്ച് രാവിലെ 8 മുതൽ രാത്രി 8 വരെയായിരിക്കും ലൈബ്രറിയുടെ പ്രവർത്തനം. ഉച്ചയ്ക്ക് 2 മുതൽ 3 വരെ പുസ്തകവിതരണം ഉണ്ടായിരിക്കില്ല. 9 മുതൽ ഞായറാഴ്ചയും ലൈബ്രറി പ്രവർത്തിക്കും. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ഞായറാഴ്ചത്തെ പ്രവർത്തന സമയം. ഈ സമയങ്ങളിൽ അംഗത്വമെടുക്കാനും റഫറൻസ് വിഭാഗം, ഡിജിറ്റൽ ലൈബ്രറി എന്നിവ ഉപയോഗിക്കാനും വായനാമുറികളിൽ ഇരുന്ന് പത്രമാസികകൾ വായിക്കാനും സൗകര്യമുണ്ട്.