തിരുവനന്തപുരം: പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന് മുന്നോടിയായുള്ള തിരുവനന്തപുരം ജില്ലാ ഒളിമ്പിക് ഗെയിംസിന് ഇന്ന് തുടക്കമാകും. ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന മത്സരങ്ങൾ വൈകിട്ട് 4ന് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങൽ പോളിടെക്‌നിക്ക് ഗ്രൗണ്ടിൽ നടക്കുന്ന സമ്മേളനത്തിൽ ഒ.എസ്. അംബിക എം.എൽ.എ, സിനിമാ താരം പ്രിയങ്കാ നായർ, സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ്, ആർച്ചറി, ബാസ്‌കറ്റ്ബാൾ, ബോക്‌സിംഗ്, സൈക്ലിംഗ്, ഫുട്ബാൾ, ജൂഡോ, നെറ്റ്ബാൾ, തയ്‌ക്വാൻഡോ, വോളിബാൾ, ഗുസ്തി, ബാഡ്മിന്റൺ, ഹാൻഡ് ബാൾ, ഖോ ഖോ, കരാട്ടെ, ടേബിൾ ടെന്നിസ്, ഹോക്കി, കബഡി, റഗ്ബി, വുഷു, ടെന്നീസ്, വെയ്റ്റ്ലിഫ്റ്റിംഗ് തുടങ്ങിയ 23 ഇനങ്ങളിലാണ് തിരുവനന്തപുരത്തെ മത്സരം.ജില്ലയിലെ വിവിധ വേദികളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്