തിരുവനന്തപുരം: കിള്ളിപ്പലത്തെ തീപിടുത്തം നിയന്ത്രണ വിധേയമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പിആര്‍എസ് ആശുപത്രിക്ക് സമീപം ആക്രിക്കടയില്‍ വന്‍ തീപിടുത്തമാണ് ഇന്ന് ഉച്ചയ്ക്ക് ഉണ്ടായത്.ആറു ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ഒരു മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രിച്ചത്. തീപ്പൊരി വീണത് വൈദ്യുതി പോസ്റ്റില്‍ നിന്നെന്ന് കടയുടമ പ്രതികരിച്ചു. അടുത്തുള്ള കെട്ടിടങ്ങളിലേക്കും മരങ്ങളിലേക്കും തീ പടരുന്നു. പരിസരത്തെ കെട്ടിടങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.