കല്ലമ്പലം: സിൽവർ ലൈൻ പാതയ്ക്കായി കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥർക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം. നാവായിക്കുളത്തും കല്ലമ്പലത്തും സിൽവൽലൈൻ പദ്ധതിക്കായി കല്ലിടുന്നതിന് എതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. സർവ്വേയ്ക്ക് എത്തിയ കെ.റെയിൽ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് നാവായിക്കുളം മരുതിക്കുന്നിൽ കല്ലിടൽ തത്കാലത്തേക്ക് മാറ്റിവച്ചു.പൊലീസെത്തിയെങ്കിലും ഇവിടെ പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനായില്ല. കല്ലമ്പലം പുതുശ്ശേരിമുക്കിലാണ് കല്ലിടൽ നാട്ടുകാർ തടഞ്ഞത്. ഒടുവിൽ പൊലീസ് നടത്തിയ സമയവായ ചർച്ചയ്ക്കൊടുവിൽ കല്ലിടാൻ നാട്ടുകാർ സമ്മതിച്ചു. വൻ പൊലീസ് സന്നാഹം സ്ഥലത്ത് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.