വിഴിഞ്ഞം: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കോവളത്ത് തയ്യാറാക്കിയ സൈലന്റ് വാലി പദ്ധതിക്ക് ജീവൻ വയ്ക്കുന്നു. പദ്ധതിയുടെ ഭാഗമായി സഞ്ചാരികളെ ആകർഷിക്കാൻ കോവളത്ത് വാട്ടർ സ്പോർട്സ് സജ്ജമാക്കാനാണ് ടൂറിസം വകുപ്പിന്റെ നീക്കം. ഈ മാസം തന്നെ ടെൻഡർ ക്ഷണിക്കുമെന്ന് അധികൃതർ പറഞ്ഞു. സൈലന്റ് വാലി പദ്ധതി പ്രദേശം കോവളം ആക്ടിവിറ്റി ഹബ്ബാക്കാനാണ് ഉദ്ദേശ്യമെന്ന് ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞു. ഗോവൻ മോഡലിലാണ് ഇവിടെ വാട്ടർ സ്‌പോർട്സ് ഒരുക്കുന്നത്. ബനാന റൈഡ് ഉൾപ്പെടെയുള്ള നിരവധി റൈഡുകൾ ഇവിടെ സജ്ജമാക്കും.