തിരുവനന്തപുരം: സംസ്ഥാനത്തെ ഒമിക്രോൺ വ്യാപനം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. വൈകിട്ട് ഓൺലൈനായാണ് യോഗം. പുതുവത്സരത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. കൂടുതൽ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് കൊണ്ടുവരണമോയെന്ന കാര്യത്തിൽ ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. രാത്രികാല കർഫ്യു പുനരാരംഭിക്കണം എന്ന നിർദ്ദേശം സർക്കാരിനു മുന്നിലുണ്ട്.