കിള്ളിപ്പാലത്തെ ആക്രി ഗോഡൗണിൽ തീപിടിച്ചതെങ്ങനെയെന്നതിൽ അവ്യക്തത.

IMG_03012022_150317_(1200_x_628_pixel)

കരമന :കിള്ളിപ്പാലത്തെ ആക്രി ഗോഡൗണിൽ തീപിടിച്ചതെങ്ങനെയെന്നതിൽ അവ്യക്തത. വൈദ്യുതത്തൂണിൽനിന്നും തീപ്പൊരിവീണ് ആക്രി സാധനങ്ങളിൽ തീപിടിച്ചുവെന്നാണ് സ്ഥാപന ഉടമ സുൽഫി മൊഴി നൽകിയിട്ടുള്ളത്.  അഗ്നിരക്ഷാസേനയും പോലീസും ഈ സാധ്യത തള്ളിക്കളയുകയാണ്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് അധികൃതരുടെ പരിശോധനയിലും വൈദ്യുതത്തൂണിൽ നിന്നും തീപിടിക്കാനുള്ള സാധ്യത വിരളമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പോലീസ് െഫാറൻസിക് വിഭാഗം ചൊവ്വാഴ്ച തീപിടിച്ച സ്ഥാപനത്തിൽ പരിശോധന നടത്തി. തീപിടിച്ച സ്ഥലത്തുനിന്നും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഗോഡൗൺ പ്രവർത്തിച്ചിരുന്ന താത്‌കാലിക ഷെഡ്ഡിൽ വൈദ്യുത കണക്ഷനില്ല. കോർപ്പറേഷൻ ലൈസൻസോ മറ്റു രേഖകളോ ഇല്ലാതെയാണ് സ്ഥാപനം പ്രവൃത്തിക്കുന്നത്. പുറത്തെ പോസ്റ്റിലെ തീപ്പൊരി വീണ് സ്ഥാപനത്തിനകത്തേക്ക് തീ പടരാനുള്ള സാധ്യത വളരെക്കുറവാണ്.

 

സ്ഥാപനത്തിനകത്തുനിന്നാണ് തീ പുറത്തേക്കു പടർന്നതെന്ന് നാട്ടുകാരിൽ ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.സ്ഥാപനത്തിനകത്ത് രണ്ട് ഇതര സംസ്ഥാന ജീവനക്കാരും ഉടമയുമുണ്ടായിരുന്നു. അകത്തുനിന്നും തീപ്പൊരി വീണ് പടർന്നതാകാനുള്ള സാധ്യതകളും അന്വേഷണസംഘങ്ങൾ പരിശോധിക്കുന്നുണ്ട്്. സ്ഥാപന ഉടമയുടെയും ജീവനക്കാരുടെയും സമീപവാസികളുടെയും മൊഴി പോലീസ് ശേഖരിക്കും. അട്ടിമറിസാധ്യതയില്ലെന്നും അബദ്ധത്തിൽ തീ പടർന്നതാണെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!