കോവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്നാട്ടിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി. ചെന്നൈ കോർപറേഷൻ മേഖലയിൽ വിവാഹം ഉൾപ്പെടെയുള്ള പൊതുചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണവും കുറച്ചു.ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തി. ഇതുകൂടാതെ കോളേജുകളിലും നിയന്ത്രണങ്ങൾ നടപ്പിലാക്കും. തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് അടുത്തെത്തിയതോടെയാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.
കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കർണാടകത്തിലും വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്താനും രാത്രി കർഫ്യൂ രണ്ടാഴ്ചത്തേക്കുകൂടി നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. 10, 12 ക്ലാസുകൾ ഒഴികെ, സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും രണ്ടാഴ്ചത്തേക്ക് അടയ്ക്കും. ബുധനാഴ്ച രാത്രിമുതലാണ് പുതിയ നിയന്ത്രണങ്ങൾ നിലവിൽവരിക.