വധശ്രമക്കേസിലെ പ്രതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു

IMG_05012022_224303_(1200_x_628_pixel)

 

നെടുമങ്ങാട് : വധശ്രമക്കേസിലെ പ്രതിയെ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.നെടുമങ്ങാട് മഞ്ച പത്താംകല്ല് പാറക്കാട് തോട്ടരികത്തുവീട്ടിൽ കൂട്ടായി എന്ന് വിളിക്കുന്ന സുബിൻ(29) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.2021 സെപ്റ്റംബർ 7-ാം തിയതി വൈകുന്നേരം 6 മണിയോടുകൂടി മഞ്ച പാറക്കാട് ജംഗ്ഷന് സമീപം വച്ച് മഞ്ച സ്വദേശിയായ ശ്യാംകുമാറിനെ പാറക്കല്ല് കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇയാൾ പിടിയിലായത്. ശ്യാംകുമാറിൻ്റെ ബന്ധുക്കളായ സ്ത്രീകളെ ശല്യം ചെയ്തത് പറഞ്ഞ് വിലക്കിയതിലുള്ള വിരോധത്തിലാണ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾ ശ്യാംകുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളെ ശബരിമല സന്നിധാനത്തുനിന്നും പിടികൂടുകയായിരുന്നു. നെടുമങ്ങാട് എഎസ്പി രാജ് പ്രസാദ് ഐപിഎസ്സിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എസ് ഐ സുനിൽ ഗോപി പോലീസുകാരായ രതീഷ്, രാജീവ്, ശരത്ചന്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular