പാലോട്: പാലോട് പോലിസ് സ്റ്റേഷൻ പരിധിയിൽ ഇടിഞ്ഞാർ വിട്ടിക്കാവിലെ 17 വയസുകാരിയായ ആദിവാസി പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റിൽ .തെന്നൂർ വില്ലേജിൽ ഇടിഞ്ഞാർ കല്യാണി കരിക്കകം സോജി ഭവനിൽ തുളസീധരൻ മകൻ അലൻ പീറ്റർ (25 ) ആണ് അറസ്റ്റിൽ ആയത്. പെൺകുട്ടിയെ നവംബർ 1ന് വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലിസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി യുവാവുമായി പ്രണയത്തിൽ ആയിരുന്നു എന്ന് തെളിഞ്ഞിരുന്നു. പോസ്റ്റ് മോർട്ടം പരിശോധനയിൽ പെൺകുട്ടി ശാരീരികമായി ചൂഷണം ചെയ്തതായി വെളിവാകുകയും തുടർന്ന് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്തു.