കിളിമാനൂർ :ഹയർസെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കാട്ടുംപുറം കൊല്ലൂർവിള അജ്മി മൻസിലിൽ നാസർ -ഷീബ ദമ്പതികളുടെ മകൾ അൽഫിന (17 )യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിളിമാനൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്റി സ്കൂളിലെ രണ്ടാം വർഷ ഹുമാനിറ്റീസ് വിദ്യാർത്ഥിനിയാണ്.ഇന്നലെ വൈകുന്നേരം 3 30 ഓടെയായിരുന്നു സംഭംവം. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ അൽഫിന മുറിക്കുള്ളിൽ കയറി കതകടച്ചു. തുടർന്ന് ഷാൾ ഉപയോഗിച്ചു ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടത്. വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.