കരമന: കിള്ളിപ്പാലത്തെ ആക്രി ഗോഡൗണിന് തീപിടിച്ച സംഭവത്തിൽ അഗ്നിരക്ഷാസേനയുടെ അന്വേഷണ റിപ്പോർട്ട് അഗ്നിരക്ഷാസേന ഡയറക്ടർ ജനറൽ, ജില്ലാ കളക്ടർ, സിറ്റി പോലീസ് കമ്മിഷണർ എന്നിവർക്ക് സമർപ്പിച്ചു.ഗോഡൗണിൽ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാത്തതാണ് അപകടം രൂക്ഷമാക്കിയതെന്നാണ് അഗ്നിരക്ഷാ സേനയുടെ കണ്ടെത്തൽ.
ഗോഡൗണിന് സമീപമുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിൽ നിന്നോ ചവർ കത്തിച്ചതിൽ നിന്നോ തീപടർന്നതാകാം.വൈദ്യുത പോസ്റ്റ് നിന്നിരുന്ന ഭാഗത്തെ തെങ്ങുകളിലെ ഓല കേബിളുകളിൽ ചാഞ്ഞു കിടക്കുകയായിരുന്നു. ഇതിൻമൂലം ഉണ്ടായ സ്പാർക്ക് ആകാം തീപിടിക്കാൻ കാരണം.രാവിലെ 10.30 നാണ് കടയിൽ തീപിടിച്ചത്. രണ്ടു മണിക്കൂറിനു ശേഷം 12 മണിയോടെയാണ് അഗ്നിരക്ഷാ സേനയിൽ വിവരം ലഭ്യമാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.