വർക്കല: മേൽവെട്ടൂരിൽ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. പരവൂർ സ്വദേശിയായ സുബി എന്ന് വിളിക്കുന്ന വികാസ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെ വർക്കല എസ്.എ മിഷൻ കോളനിക്ക് സമീപം ഉദയ നഗറിലാണ് സംഭവം. വീടിന്റെ പാർശ്വഭിത്തി നിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.മതിൽ നിർമിക്കുന്നതിനിടെ വലിയൊരു മൺകൂന ഇടിഞ്ഞ് വീഴുകയായിരുന്നു. പരവൂർ സ്വദേശികളായ സുബി, ഉണ്ണി എന്നിവരാണ് മണ്ണിനടിയിൽ കുടുങ്ങിയത്. ഉണ്ണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ചികിത്സയിൽ തുടരുകയാണ്.