കഴക്കൂട്ടം: തെരുവുനായ കുറുകെച്ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട് ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടത്തിൽ ജോസഫ്(33) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ശാന്തിപുരത്ത് മത്സ്യക്കച്ചവടക്കാരെ ഇറക്കിയ ശേഷം ഓട്ടോയുമായി തിരികെ പോകുമ്പോഴായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ചയായിരുന്നു അന്ത്യം.