നാഗർകോവിൽ: കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ കന്യാകുമാരി ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ.തമിഴ്നാട് സർക്കാരിന്റെ നിർദേശപ്രകാരം കന്യാകുമാരി ജില്ലാ കളക്ടർ അരവിന്ദ് നിയന്ത്രണങ്ങൾ അറിയിച്ചു.വരുന്ന പത്തുവരെയാണ് കടുത്ത നിയന്ത്രണങ്ങൾ അറിയിച്ചിട്ടുള്ളത്. ഞായറാഴ്ച ജില്ലയിൽ പൂർണ ലോക്‌ഡോൺ അറിയിച്ചിട്ടുണ്ട്. അന്നേദിവസം പൊതുഗതാഗതം ഉൾപ്പെടെ നിർത്തിവയ്ക്കും. എല്ലാദിവസവും രാത്രി 10 മുതൽ രാവിലെ അഞ്ചുവരെ രാത്രികാല കർഫ്യു നടപ്പാക്കും.ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ വെള്ളിയാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് വരുന്നവരെ അടച്ചിടും