വെമ്പായം: വാഹനാപകടത്തിൽ പരിക്കേറ്റ ബി.ഫാം വിദ്യാർഥി ചികിത്സയിലായിരിക്കെ മരിച്ചു. വേറ്റിനാട് തട്ടാംവിളാകത്ത് വീട്ടിൽ അമൽജിത്ത്(18) ആണ് മരിച്ചത്. സുരേഷ് ബാബു(പി.എം.എസ്. വട്ടപ്പാറ)വിന്റെയും സംഗീത(മാവേലി മെഡിക്കൽ സ്റ്റോർ കന്യാകുളങ്ങര)യുടെയും മകനാണ്.അഞ്ചുദിവസം മുൻപ് പിരപ്പൻകോട് മഞ്ചാടിമൂട്ടിൽ അമൽജിത്തും സുഹൃത്ത് വിശാഖും(21) സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ അമൽജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞദിവസം വൈകീട്ട് 3.30ഓടെ മരിച്ചു.