തിരുവനന്തപുരം: ലൈസൻസില്ലാതെ നഗരത്തിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കാനൊരുങ്ങി പോലീസ്.കരമന കിള്ളിപ്പാലത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന ആക്രി ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരോ പോലീസ് സ്റ്റേഷൻ പരിധിയിലും കോർപ്പറേഷന്റെ ലൈൻസില്ലാതെയും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എല്ലാ എസ്.എച്ച്.ഒ.മാർക്കും സിറ്റി പോലീസ് കമ്മിഷണർ നിർദേശം നൽകിയിട്ടുണ്ട്.