തിരുവനന്തപുരം: നഗരസഭ പരിധിയിലെ കേശവദാസപുരം, മെഡിക്കൽ കോളേജ് വാർഡുകളിലെ ആക്രിക്കടകളിൽ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. കഴിഞ്ഞ ദിവസം കിള്ളിപ്പാലത്തുണ്ടായ അഗ്നിബാധയുടെ പശ്ചാത്തലത്തിലാണ് പരിശോധന . ഇന്നലെ നടന്ന പരിശോധനയിൽ ലൈസൻസില്ലാത്ത മൂന്ന് കടകൾ അടച്ചുപൂട്ടുന്നതിന് നടപടികൾ സ്വീകരിച്ചു. അപകടകരമായ രീതിയിൽ പാഴ്‌വസ്തുക്കൾ ശേഖരിച്ചു വെയ്ക്കുന്നതും സമീപത്തെ ജനജീവിതത്തിന് ഭീഷണിയാകുന്നു എന്ന പരാതിയുടെയും ,ആക്രി സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്ത് ഗ്യാസ് അടുപ്പ് ഉപയോഗിച്ച് ആഹാരം പാകം ചെയ്യുന്നത് പരിശോധനയ്ക്കിടെ ശ്രദ്ധയിൽ പെട്ടതിനെയും തുടർന്ന് കടകൾ അടച്ചുപൂട്ടുന്നതിന് നോട്ടീസ് നൽകി.