ബാലരാമപുരം: ധനുവച്ചപുരത്ത് ഗുണ്ടാസംഘം കുടുംബത്തെ ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. മഞ്ചുവിളാകം സ്വദേശി സതീഷാണ് പിടിയിലായത്. സംഘമാണ് ആക്രമണം നടത്തിയത്. മറ്റ് പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് ധനുവച്ചപുരം പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 10 മണിയോടെയാണ് ധനുവച്ചപ്പുരം സ്വദേശി ബിജുവിന്‍റെ വീട്ടില്‍ ആക്രമണം നടന്നത്. ആക്രമണത്തിൽ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഉള്‍പ്പടെ പരിക്കേറ്റിരുന്നു.