തിരുവനന്തപുരം: ബീമാപള്ളി വർണശബളമായ ഘോഷയാത്രയോടെ ബീമാപള്ളി ഉറൂസ് ബുധനാഴ്ച തുടക്കമായി.ഉറൂസിനോട് അനുബന്ധിച്ച് ബീമാപള്ളി ദീപാലംകൃതമായി.10 ദിവസത്തെ ഉറൂസ് 15ന് നടക്കുന്ന സൗഹൃദ കൂട്ടായ്മയോടെ സമാപിക്കും.ബീമാപള്ളി ദർഗാ ഷെരീഫിലെ ഉറൂസിന് വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.