വിഴിഞ്ഞം: നായയെ പട്ടിണിക്കിട്ട് കൊന്നതായി പരാതി. മുന്തിയ ഇനം നായയെ വളർത്തിയ വീട്ടുടമസ്ഥനെതിരെയാണ് മൃഗസ്നേഹികൾ പരാതി നൽകിയത്. അയൽവാസിയുടെ പരാതിയെ തുടർന്നാണ് മൃഗസ്നേഹികൾ പൊലീസിന് പരാതി നൽകിയത്. ആഹാരവും പരിചരണവുമില്ലാതെയാണ് റോട്ട് വീലർ ഇനത്തിലുള്ള പെൺനായ ചത്തതെന്ന് പരാതിയിൽ പറയുന്നു. നായയുടെ ചിത്രങ്ങൾ പകർത്തിയ അയൽവാസി സുഹൃത്തുക്കൾക്കും കോവളത്തെ തെരുവ് നായ സംരക്ഷണ സംഘങ്ങൾക്കും സന്ദേശമയച്ചു. അവരുടെ പരാതിയെ തുടർന്ന് വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.