കല്ലമ്പലം: പ്രായപൂർത്തിയാകാത്ത പട്ടികജാതിയിൽപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച്ക്കൊണ്ടു പോയി നിരവധി സ്ഥലങ്ങളിൽ വച്ച് ഒന്നിലധികം തവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസുകളിലെ പ്രതികളായ കുടവൂർ വില്ലേജിൽ ഞാറായിൽക്കോണം ദേശത്ത് ചരുവിള പുത്തൻ വീട്ടിൽ കൃഷ്ണൻ ആചാരി മകൻ അപ്പു എന്ന് വിളിക്കുന്ന രാഹുൽ (21), കുടവൂർ വില്ലേജിൽ കുടവൂർ ദേശത്ത് ലക്ഷം വീട് കോളനിയിൽ നൗഷാദ് മകൻ നിഷാദ് (25), കുടവൂർ വില്ലേജിൽ കരവായിക്കോണം വള്ളിച്ചിറ വീട്ടിൽ അബ്ദുൽ ഖാദർ മകൻ ഷെമി എന്ന് വിളിക്കുന്ന സെമിൻ (35) എന്നിവരെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോക്ടർ ദിവ്യ ഗോപിനാഥ് ഐപിഎസ് ൻറെ മേൽനോട്ടത്തിൽ വർക്കല ഡി.വൈ.എസ്സ്. പി.നിയാസ് .പി.യുടെ നിർദ്ദേശാനുസരണം കല്ലമ്പലം ഇൻസ്പെക്ടർ ഫറോസ്, സബ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്സ്.ഐ. ഗോപകുമാർ, എസ് സി പി ഓ ഹരി മോൻ സിപിഒ വിനോദ് പ്രഭാത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.രാഹുൽ പെൺകുട്ടിയെ പ്രണയം നടിച്ചും രാഹുൽ ലൈംഗികമായി പീഡിപ്പിച്ച വിവരമറിഞ്ഞ അയൽവാസിയായ നിഷാദ് കൂട്ടുകാരനായ ഷെമി എന്ന് വിളിക്കുന്ന സെമിനും ആയി ചേർന്ന് പെൺകുട്ടിയെ പെൺകുട്ടിയുടെ വീടിനടുത്ത് വെച്ചും ഷമിയുടെ വീട്ടിൽ കൊണ്ടു പോയും പീഡിപ്പിക്കുകയായിരുന്നു.കൂടുതൽ അന്വേഷണം നടന്നു വരുന്നതായി പോലീസ് അറിയിച്ചു.