കഴക്കൂട്ടം:കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.കണിയാപുരം കുന്നിനകം ശ്രീവത്സത്തിൽ ദീപക് ആണ് മരിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പാങ്ങപ്പാറ ഗുരു മന്ദിരത്തിന് സമീപമാണ് അപകടം നടന്നത്.കഴക്കൂട്ടം ഭാഗത്തു നിന്നും ശ്രീകാര്യം ഭാഗത്തേക്ക് പോയ ദീപക് സഞ്ചരിച്ച ഇരുചക്രവാഹനവും അതേ ദിശയിൽ വന്ന് ഗുരു മന്ദിരത്തിന് സമീപമുള്ള ഇട റോഡിലേക്ക് കയറാൻ തിരിഞ്ഞ കാറുമാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദീപക്കിനെ നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.