രാജ്യത്ത് കോവിഡ് രൂക്ഷമാകുന്നു. 1,59,632 പേർക്ക് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. 327 കോവിഡ് മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനമാണ്.5,90,611 സജീവ രോഗികളാണ് നിലവിലുള്ളത്. 40,863 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 3,623 ഒമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 1409 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുമുണ്ട്.