വിഴിഞ്ഞം: മീൻപിടിത്തത്തിനിടെ വള്ളത്തിൽനിന്നു വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. പുതുക്കുറിച്ചി ശാന്തിപുരം ജോയി കോട്ടേജിൽ വിൽസണെ(47)യാണ് കാണാതായത്. ശനിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് അപകടം.തുമ്പ തീരത്തുനിന്ന് ഏകദേശം 21 മൈൽ അകലെയായിരുന്നു അപകടമെന്ന് കോസ്റ്റൽ പോലീസ് പറഞ്ഞു. മീൻപിടിത്തത്തിനിടെ വള്ളത്തിൽനിന്നു വഴുതിവീണുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ പോലീസിനു നൽകിയ വിവരം. രണ്ട് തൊഴിലാളികൾ കടലിൽച്ചാടി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.