നെയ്യാറ്റിൻകര : കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയുടെ ടൂറിസം പദ്ധതി ‘പച്ചത്തുരുത്തിലേക്കുള്ള ആനവണ്ടി യാത്ര’ ആരംഭിച്ചു.കൊല്ലം ജില്ലയിലെ മൺറോത്തുരുത്ത്, സാമ്പ്രാണിക്കൊടി, തിരുമുല്ലവാരം ബീച്ച് എന്നിവിടങ്ങളിലേക്കാണ് യാത്ര.
കെ. ആൻസലൻ എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. കൗൺസിലർ ഗ്രാമം പ്രവീൺ, സോണൽ ട്രാഫിക് മാനേജർ സാം ജേക്കബ് ലോപ്പസ്, എടിഒ മുഹമ്മദ് ബഷീർ, ടൂർ കോ ഓർഡിനേറ്റർ എൻ.കെ. രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. 15, ഫെബ്രുവരി 12 എന്നീ ദിവസങ്ങളിലും മൺറോത്തുരുത്തിലേക്ക് യാത്ര നടത്തും. വിശദ വിവരങ്ങൾക്ക് 9846067232.