ഇന്ത്യയിൽ കോവിഡ് നിരക്ക് ക്രമാതീതമായി ഉയരുന്നതിനിടെ, ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് (ഞായർ) വൈകിട്ട് 4.30നാണ് യോഗം വിളിച്ചു ചേർത്തത്. 24 മണിക്കൂറിനിടെ രാജ്യത്ത് 1.6 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച 27,553 പേർ മാത്രമാണ് കോവിഡ് ബാധിതരായിരുന്നത്. ഡിസംബർ 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ജാഗരൂകരാകണമെന്ന് അന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കോവിഡ് വ്യാപനത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നും മോദി പറഞ്ഞു.രാജ്യത്ത് രോഗബാധിതരുടെ എണ്ണം എൺപതിനായിരത്തിലും താഴെ എത്തിയിരുന്നു. എന്നാൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെയാണ് ആശങ്കയേറിയത്.