വീടിനു മുന്നിൽ നിർത്തിയിരുന്ന രണ്ടു വാഹനങ്ങൾ കത്തിനശിച്ചു

IMG_09012022_161216_(1200_x_628_pixel)

വിളപ്പിൽശാല: വീടിനു സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും ഓട്ടോറിക്ഷയും കത്തി നശിച്ചു. വിളപ്പിൽശാല നൂലിയോട് വിനോദ് ഭവനിൽ വിനോദിന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് നശിച്ചത്. ഇന്നലെ പുലർച്ചെയാണ് സംഭവം. സാമൂഹിക വിരുദ്ധർ തീ വെച്ചതാണെന്നാണ് സംശയം. വിനോദിന്റെ ഉടമസ്ഥതയിലുളള സ്കൂട്ടർ പൂർണമായും നശിച്ചു. ഇയാളുടെ അടുത്ത ബന്ധുവിന്റെ ആണ് ഓട്ടോറിക്ഷ. ഇതും ഭാഗികമായി നശിച്ചു.സംഭവം നടക്കുമ്പോൾ വിനോദിന്റെ മാതാപിതാക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മുൻവൈരാഗ്യമാണു സംഭവത്തിന് പിന്നിലെന്നാണ് സൂചന. വിളപ്പിൽശാല പൊലീസ് കേസ് എടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular