തിരുവനന്തപുരം : ചരിത്ര സ്മാരകങ്ങളുടെ തലസ്ഥാനത്ത് പഴയകാല സ്മരണകൾ തൊട്ടുണർത്തി കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഹോട്ടലുകളിൽ ഒന്നായ ട്രിവാൻഡ്രം ഹോട്ടൽ പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നു. തിരുവിതാംകൂർ രാജ ഭരണ കാലം മുതൽ രാജാക്കന്മാരും ഉപദേശകന്മാർ മുതൽ ഒരുകാലത്ത് മുഖ്യമന്ത്രിമാരും വിദേശ മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ ചർച്ചകൾക്കും ചരിത്രപരമായ തീരുമാനങ്ങൾക്കും സാക്ഷിയായിരുന്ന പൈതൃകപരമായ ട്രിവാൻഡ്രം ഹോട്ടൽ, ആധുനികതയുടെ പുതപ്പണിഞ്ഞ് പുതിയ അന്തരീക്ഷത്തിൽ നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നു. ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ ഗ്രൂപ്പായ എസ്. ജെ ഹോളിഡേയ്‌സ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡ് ആണ് QNine Restaurantഉം നവീകരിച്ച ട്രിവാൻഡ്രം ഹോട്ടലും നാടിന് സമർപ്പിക്കുന്നത്. നാളെ രാവിലെ 9 മണിക്ക് QNine Restaurant ന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും നവീകരിച്ച ട്രിവാൻഡ്രം ഹോട്ടലിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും നിർവഹിക്കും.
രുചി ഭേദങ്ങളിൽ അത്ഭുതം തീർത്ത് മലയാളികൾക്ക് സ്വാദിഷ്ടമായ ഭക്ഷണവും മന്ത്രിമാരുടെ യോഗങ്ങൾ മുതൽ സാധാരണക്കാരുടെ കുടുംബ സംഗമങ്ങൾക്കും സൗഹൃദ സംഗമങ്ങൾക്കും വരെ വേദിയായിരുന്ന ട്രിവാൻഡ്രം ഹോട്ടലിന്റെ തിരിച്ചു വരവ് തലസ്ഥാനത്തിന്റെ പേരും പെരുമയും പ്രൗഢിയും വർദ്ധിപ്പിക്കും. വർഷങ്ങളുടെ ചരിത്രം പേറുന്ന, പാരമ്പര്യതയുടെ കഥ പറയുന്ന ട്രിവാൻഡ്രം ഹോട്ടൽ അനന്തപുരിയുടെ സ്വന്തം ഹോട്ടൽ എന്ന നിലയ്ക്കാണ് മലയാളികൾ സ്വീകരിക്കുന്നത്.
തലസ്ഥാനത്ത് ഉള്ളവർക്കും തലസ്ഥാനത്ത് എത്തുന്നവർക്കും ട്രിവാൻഡ്രം ഹോട്ടലും QNine Restaurantഉം ആദ്യ ചോയിസായി മാറാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഭക്ഷണ പ്രേമികൾ. രുചി കൊണ്ടും നല്ല സേവനം കൊണ്ടും ചരിത്രവും പാരമ്പര്യവും കൊണ്ട് ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ ട്രിവാൻഡ്രം ഹോട്ടൽ നവീകരിച്ചു വരുമ്പോൾ എന്തൊക്കെയാണ് പുതിയ പ്രത്യേകതകൾ എന്നറിയാൻ ജനങ്ങളും ആകാംഷയിലാണ്.
ആകർഷണീയമായ അന്തരീക്ഷത്തിൽ മികച്ച ഗുണനിലവാരത്തിലും മിതമായ നിരക്കിലും ഏറ്റവും സ്വാദിഷ്ടമായ ഭക്ഷണം കുടുംബസമേതം QNine റസ്റ്റോറന്റിൽ നിന്ന് ആസ്വദിക്കാം. മൾട്ടി കുസീൻ എ.സി റസ്റ്റോറന്റായ QNine-ൽ മീൻ വിഭവങ്ങളുടെ എല്ലാത്തരം വൈവിധ്യങ്ങളോടൊപ്പം യഥാർത്ഥ ചെട്ടിനാട് രുചികളുടെ പ്രത്യേകവിഭാഗവും ഉണ്ട്. നാടിന്റെ തനതു രുചികളും അറേബ്യൻ , ചൈനീസ് , നോർത്ത് ഇന്ത്യൻ , സൗത്ത് ഇന്ത്യൻ വിഭവങ്ങളും QNine റസ്റ്റോറന്റിൽ ലഭ്യമാണ്. സ്പെഷ്യൽ ജ്യൂസ് കൗണ്ടർ , ഫാസ്റ്റ് ഡെലിവറി ടേക്ക് എവേ , കോഫി ഷോപ്പ് എന്നിവയും റസ്റ്റോറന്റിന്റെ ഭാഗമായി ഉണ്ട്.
‘വീണ്ടും തലസ്ഥാനത്തിന് രുചിയുടെ പുത്തൻ അനുഭവം പകരാൻ ട്രിവാൻഡ്രം ഹോട്ടൽ എത്തുന്നു. ‘
QNINE Restaurant
Legacy with Novelty
Trivandrum Hotel
Ymca road, Statue, Thiruvananthapuram
Phone: +91 81 2997 11 33, +91 79 0245 81 81