തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബൂസ്റ്റർ ഡോസ് വാക്സീനായുള്ള ബുക്കിംഗ് ആരംഭിച്ചു. കോവിൻ പോർട്ടലിൽ തന്നെയാണ് ബൂസ്റ്റർ ഡോസിന് വേണ്ടിയും ബുക്ക് ചെയ്യേണ്ടത്. ഓൺലൈനായി ബുക്ക് ചെയ്തും നേരിട്ട് സ്പോട്ടിലെത്തിയും വാക്സീൻ എടുക്കാം. നാളെ മുതൽ വാക്സീൻ വിതരണം ആരംഭിക്കും. ആരോഗ്യപ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. രണ്ടാംഡോസ് വാക്സീൻ എടുത്ത് ഒമ്പത് മാസം പിന്നിട്ടവർക്കാണ് ബൂസ്റ്റർ ഡോസ് വാക്സീൻ ലഭിക്കുക. വാക്സീൻ ലഭിക്കാനായി പ്രത്യേകം രജിസ്ട്രേഷൻ ആവശ്യമില്ല.
എങ്ങനെ കരുതല്‍ ഡോസ് ബുക്ക് ചെയ്യാം?
· കരുതല്‍ ഡോസ് വാക്‌സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
· ആദ്യം https://www.cowin.gov.in എന്ന ലിങ്കില്‍ പോകുക.
· നേരത്തെ രണ്ട് ഡോസ് വാക്‌സിനെടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
· രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിന് താഴെ കാണുന്ന പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണിന്റെ വലതുവശത്ത് കാണുന്ന ഷെഡ്യൂള്‍ പ്രിക്കോഷന്‍ ഡോസ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
· അവിടെ സെന്ററും സമയവും ബുക്ക് ചെയ്യാവുന്നതാണ്.