വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര; തിരുവനന്തപുരത്തിന് വേദി നഷ്ടമായേക്കുമെന്ന് ആശങ്ക

IMG_09012022_213619_(1200_x_628_pixel)

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ഏകദിന, ട20 പരമ്പരകളുടെ വേദികള്‍ വെട്ടിക്കുറക്കുന്നകാര്യം ബിസിസിഐ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തമാസമാണ് മത്സരം നിശ്ചയിച്ചിരുന്നത്. എന്നാൽ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങള്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, തുടർന്നാണ് ബിസിസിഐ വേദികള്‍ വെട്ടിക്കുറക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്.വേദികള്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചാല്‍ അവസാന ടി20 മത്സരം നടക്കേണ്ട തിരുവനന്തപുരത്തിന് വേദി നഷ്ടമായേക്കുമെന്ന് സൂചനയുണ്ട്. കേരളത്തില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതും തിരിച്ചടിയായേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ വേദികള്‍ വെട്ടിക്കുറക്കുന്നന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല.വരും ദിവസങ്ങളില്‍ രാജ്യത്തെ സ്ഥിതിഗതികള്‍ വിലിയിരുത്തിയശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നാണ് സൂചന.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular