കോവിഡ് വ്യാപനം; ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി

6qjpm0h8_narendra-modi-address-pti_625x300_19_march_203317108411691714796.jpg

ഒമിക്രോൺ വ്യാപനത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . കൊവിഡ് അവലോകനയ യോഗത്തിലാണ് പ്രധാനമന്ത്രി ജാഗ്രത പുലര്‍ത്തേണ്ടതിനെക്കുറിച്ച് സംസാരിച്ചത്. സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. ജില്ലാതലത്തിൽ ആവശ്യമായ ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കണം. കൗമാരക്കാരുടെ വാക്സിനേഷൻ ത്വരിതപ്പെടുത്തണം. ജനിതക ശ്രേണികരണത്തിലും പരിശോധന, വാക്സീൻ എന്നിവയിലും തുടർച്ചയായ ഗവേഷണം വേണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അതീവ ശ്രദ്ധ വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് എത്രവരെ കേസുകൾ കൂടാം എന്നതിന്‍റെ കണക്കുകൾ അവലോകന യോഗത്തിൽ അവതരിപ്പിച്ചു.രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആറ് ലക്ഷത്തിനടുത്തെത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular