തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് മധ്യവയസ്കയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. വള്ളക്കടവ് വയ്യാമൂല സ്വദേശി പ്രിയനെയാണ് (49) വഞ്ചിയൂർ പോലീസ് അറസ്റ്റു ചെയ്തത്.ജോലി വാഗ്ദാനം ചെയ്ത് മധ്യവയസ്കയെ ഇയാൾ താമസിക്കുന്ന പേട്ട മാനവനഗറിലുള്ള വാടകവീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.ഇയാളെ തള്ളിമാറ്റി ഓടിരക്ഷപ്പെട്ട മധ്യവയസ്കയെ പിന്നാലെ സ്കൂട്ടറിലെത്തി തടയുകയും ചെയ്തു. മധ്യവയസ്കയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാരാളി ഭാഗത്തുനിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.