തിരുവനന്തപുരം: മെഡിക്കൽ കോളേജിനു സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന പെൺവാണിഭസംഘം പിടിയിൽ. ചാലക്കുഴി റോഡിലെ ലോഡ്ജ് വാടകയ്‌ക്കെടുത്താണ് പെൺവാണിഭകേന്ദ്രം നടത്തിവന്നത്. ഇതിന്റെ നടത്തിപ്പുകാരായ ആറ്റുകാൽ ദേവീക്ഷേത്രത്തിനു സമീപം ഓട്ടുകാൽവിളാകം വീട്ടിൽ ജലജ(58), കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിനു സമീപം വി.പി.തമ്പി റോഡിൽ കൃഷ്ണമന്ദിരത്തിൽ മനു(36) എന്നിവരുൾപ്പെടെ ഒമ്പതുപേരെയാണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.
നടത്തിപ്പുകാരിൽ 28 വയസ്സുള്ള അസം സ്വദേശിനിയും ഒപ്പം അസം സ്വദേശിയായ ആളും ഉൾപ്പെട്ടിട്ടുണ്ട്. മൂന്നുലക്ഷത്തിമുപ്പത്തിമൂവായിരം രൂപയും ഇവരിൽനിന്ന് പോലീസ് പിടിച്ചെടുത്തു.ലോഡ്ജ് കേന്ദ്രീകരിച്ച് അന്യസംസ്ഥാനക്കാർ ഉൾപ്പെടെയുള്ളവർ എത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു