“അങ്ങനെ ആരും മഞ്ഞും തണുപ്പും കണ്ടു സുഖിക്കണ്ട …” വൈറലായി കുറിപ്പ്

IMG_10012022_133936_(1200_x_628_pixel)

തിരുവനന്തപുരം: പൊൻമുടിയിൽ അടുത്തിടെ ടൂറിസം വകുപ്പ് ഏർപ്പെടുത്തിയ ‘പരിഷ്കാരങ്ങളെക്കുറിച്ച് ‘ സഞ്ചാരിയും തിരുവനന്തപുരം സ്വദേശിയുമായ പ്രതീഷ് ജെയ്സൺ തൻ്റെ ഫെയ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു.

ഫെസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

നല്ലൊരു സ്ഥലത്തിന്റെ എങ്ങനെ ടൂറിസം വകുപ്പിന്റെ സംവിധാനങ്ങൾ ചേർന്ന് നശിപ്പിക്കാം എന്നതിന്റെ നമ്പർ 1 ഉദാഹരണമാണ് തിരുവനന്തപുരത്തെ പൊന്മുടി…

 

അങ്ങനെ ആരും മഞ്ഞും തണുപ്പും കണ്ടു സുഖിക്കണ്ട …

 

ഇതാണ് പൊന്മുടിയിലെ നമ്പർ 1 ഊളത്തരം….

നിങ്ങൾ/നമ്മൾ ഒരു ഹിൽ സ്റ്റേഷനിൽ പോകുന്നത് എന്തിനാണ്.. അവിടുത്തെ ആ ഒരു തണുപ്പും കോട മഞ്ഞും, ഇളം കാറ്റും, സൂര്യൻ ഉദിച്ചു വരുമ്പോൾ ഉള്ള ആ ഒരു കാഴ്ചയും ഒക്കെ കാണാൻ അല്ലെ ? അല്ലാതെ വെയിൽ കൊള്ളാൻ ആരേലും ഒരു ഹിൽ സ്റ്റേഷനിൽ പോവോ.. അതിനു വല്ല കോവളം പോലത്തെ ബീച്ചിൽ പോയാൽ പോരെ… പക്ഷെ പൊന്മുടിക്ക് ഹിൽ സ്റ്റേഷൻ എന്ന പേര് മാത്രമേ ഉള്ളു… അവിടെ കാണേണ്ട കാഴ്ചകൾ ഒന്നും നമ്മുടെ മഹത്തായ ടൂറിസം വകുപ്പ് കാരണം ആർക്കും കാണാൻ പറ്റില്ല..

 

എന്തുകൊണ്ടാണ് എന്നല്ലേ ?

 

പൊന്മുടി നല്ല വെയിൽ വന്നിട്ടേ ആളുകൾക്കു കാണാൻ പ്രേവശനം ഉള്ളു..

8 മണിയാവാതെ പൊന്മുടിയിലേക്കുള്ള ചെക്ക്പോസ്റ്റ് തുറക്കില്ല..(ഇങ്ങനെ തുറക്കാത്തതിന് പ്രേത്യേകിച്ചു കാരണം ഒന്നും ഇല്ലകെട്ടോ ). 8 മണിക്ക് ചെക്ക്പോസ്റ്റ് തുറന്നു 21 ഹെയർപിൻ വളവുകൾ കയറി മുകളിൽ എത്തുമ്പോളേക്കും നല്ല വെയില് വന്നുതുടങ്ങും.. പുലർകാലത്തെ ആ ഒരു തണുപ്പും മഞ്ഞും ഒന്നും ആരും അങ്ങനെ ആസ്വതിക്കണ്ട എന്ന് സാരം..എന്തൊരു പൊട്ടത്തരമാണ് ഇത്… മനസ്സിലാകുന്നില്ല…

 

2. വ്യൂ “കാണാതിരിക്കാൻ” വ്യൂ ടവർ

 

ഏതു മര പൊട്ടന്റെ ഉപദേശത്തിൽ ആണെന്ന് അറിയില്ല ഇവിടെ മലയുടെ തുഞ്ചത് ഒരു വ്യൂ ടവർ ഉണ്ടാക്കി വച്ചിട്ടുണ്ട്.. എന്താ ഇതിന്റെ പ്രേത്യേകത എന്നല്ലേ.. പറയാം

 

എന്തിനാണ് സാധാണ ഒരു വ്യൂ ടവർ പണിയുന്നത് ?. കൂടുതൽ ഉയരത്തിൽ നിന്നും “തടസങ്ങൾ ഒന്നും ഇല്ലാതെ ദൂരെയുള്ള കാഴ്ചകളും വ്യൂവും എല്ലാം ആസ്വദിക്കാൻ.. അല്ലെ ?..

എന്നാൽ ഇവിടുത്തെ കാര്യമോ ?, പൊൻ‌മുടിയിൽ ആ കുന്നിന്റെ തുഞ്ചത്തു കയറിയവർക്ക് അറിയാം, അവിടെ വെറുതെ തറയിൽ നിന്നാൽ തന്നെ കിലോമീറ്ററുകളോളം ദൂരെയുള്ള കാഴ്ചകൾ ഒരു കുറ്റിച്ചെടിയുടെ പോലും തടസം ഇല്ലാതെ അതിമനോഹരമായി കാണാം എന്ന്.. ഇത്രക്ക് വ്യൂ ഉള്ള സ്ഥലത്തു എന്ത് കോപ്പിനാണ് ഇങ്ങനെയൊരു ടവർ പണിതു വച്ചിരിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല..ക്യാഷ് അടിക്കാൻ വേണ്ടി ആരോ ചെയ്ത ഊളത്തരം എന്നേ ഇതിനെ പറയാൻ ഉള്ളു..

 

ഇനി പണിതതോ പണിതു.. ഇതിൽ നാല് ആൾക്ക് കയറാൻ പറ്റണ്ടേ.. പണിത ഗുണം കൊണ്ട് മാസങ്ങൾ ആയപ്പോൾ എല്ലാം പൊട്ടി പൊളിഞ്ഞു.. ഇപ്പൊ അപകടാവസ്ഥയിൽ ആയത് കൊണ്ട് ഈ ടവർ കുറെ മുള്ളു വേലി കൊണ്ട് കെട്ടി അടച്ചു വച്ചേക്കുന്നു… പോയത് പോയി ഇനിയെങ്കിലും ഇതൊന്നു ഇടിച്ചു നിരത്തി ആ പഴയ ഭംഗിയിലേക്കു പൊന്മുടിയെ കൊണ്ടുവർ അധികാരികൾക്ക് വിവരം ഉണ്ടാവാൻ എന്ന് പ്രത്യാശിക്കാനേ നമുക്ക് വഴിയുള്ളു ..

 

3. ഓൺലൈൻ ബുക്കിംഗ് പ്രഹസനം

 

ഇപ്പോൾ പൊന്മുടി പ്രേവേശനം ഓൺലൈൻ ബുക്കിംഗ് വഴി ആണ്. അതും വിശ്വസിച്ചാണ് ബുക്ക് ചെയ്തു പോയത് (ബുക്കിംഗ് സൈറ്റിന്റെ ഗും കൂടുതൽ പറയുന്നില്ല). ബുക്ക് ചെയ്തു അവിടെ പോയപ്പോൾ ആണ് അറിയുന്നത്, ബുക്ക് ചെയ്തതാണ് ഞാൻ ചെയ്ത അബദ്ധം എന്ന്.. അവിടെ ടിക്കെറ്റ് കൊടുക്കുന്നുണ്ടായിരുന്നു അതും വാങ്ങി പോയാൽ മതിയാരുന്നു.. ആ പോട്ടെ..

 

രാവിലെ പോയി കാത്തു കെട്ടി കിടന്നു 8 മാണി ആയപ്പോ ആണ് അവിടെ ടിക്കറ്റ് കൗണ്ടറിലെ ചേച്ചി പറയുന്നത്, ഓൺലൈൻ ബുക്ക് ചെയ്തവരുടെ ലിസ്റ്റ് പ്രിന്റ് എടുത്തു ആള് ഇതുവരെ വന്നില്ല.. വെയിറ്റ് ചെയ്യണം എന്ന്.. ഉത്തരവാദിത്തമുള്ള മഹാൻ 10 പേപ്പർ പ്രിന്റുമായി വന്നപ്പോൾ സമയം 8.15 അപ്പോളേക്കും ഓൺലൈൻ ബുക്ക് ചെയ്ത ഹതഭാഗ്യർ ബഹളം തുടങ്ങിയിരുന്നു..ലിസ്റ്റ് വന്നപ്പോളാനും അതിലും തമാശ.. നൂറുകണക്കിന് ആളുകളുടെ ലിസ്റ്റ് പ്രിൻറ് ചെയ്തിരിക്കുന്നത് ഒരു ഓർഡറും ഇല്ലാതെ… അതിൽ നിന്നും ഒരാളുടെ ബുക്കിംഗ് കണ്ടു പിടിക്കണം എങ്കിൽ ആദ്യം മുതൽ അവസാനം വരെ തപ്പണം.. എന്നിട്ടു തപ്പിയിട്ടോ മിക്ക ആളുകളുടെയും പേര് ബുക്കിങ്ങിൽ ഇല്ല… അപ്പോളാണ് മനസ്സിലായത്, ഒരു ദിവസം 1500 പേർക്ക് ആണ് പാസ് കൊടുക്കുന്നത് അതിൽ ആകെ ഒരു 500-600 പേരുടെ പേരേ ഉള്ളു.. ബാക്കി ഇല്ല… വീണ്ടും അവിടെ ആകെ ബഹളം ആയി.. അപ്പോളേക്കും മണി 8.30.. അങ്ങനെ അവിടുത്തെ ചേച്ചിമാർ ഏതോ വലിയ സാറുമാരെ വിളിക്കുന്നു..സാർ PDF വാട്ട്സാപ്പിൽ അയക്കുന്നു…അതിൽ ചിലവരുടെ ബുക്കിംഗ് കിട്ടുന്നു. ചിലരുടെ അപ്പോളും ഇല്ല. എന്റെ ബുക്കിംഗ് ഭാഗ്യത്തിന് കിട്ടി.. അപ്പോളും ബൂകിങ് കിട്ടാത്ത ഒരു ചേട്ടനെ പിന്നീട് മുകളിൽ വച്ച് കണ്ടപ്പോൾ ആള് പറഞ്ഞത്, ആളുടെ ബുക്കിംഗ് ഒന്നും കിട്ടിയില്ല. അപ്പൊ ആള് ഏതോ ഒരു ബുക്കിംഗ് ചൂണ്ടികാണിച്ചു ഇതാണ് എന്ന് പറഞ്ഞു.. അപ്പൊ അവര് കയറ്റി വിട്ടു എന്നാണ് … പതിനെട്ടാമത്തെ അടവ് …

 

ഹയോ ഹയോ …. പൊന്മുടിയിലെ ടൂറിസം വകുപ്പിന്റെ മണ്ടത്തരത്തിന്റെയും അശ്രദ്ധയുടെയും, കെടുകാര്യസ്ഥതയുടെയും കഥകൾ ഇനിയും ഇനിയും ഉണ്ട്…

 

വെള്ളമില്ലാത്ത ടോയ്ലറ്റ്

സ്നാക് ഇല്ലാത്ത സ്നാക് പാർലർ

ആർക്കും വേണ്ടാത്ത കരിഞ്ഞുണങ്ങിയ എന്തിനോ വേണ്ടി തിളച്ച ഒരു പാർക്ക്

ആവിശ്യത്തിന് ഡെസ്‌ബിൻ ഇല്ലായ്‌മ

അങ്ങനെയങ്ങനെ..

 

ആകെ ഒരു ആശ്വാസം തോന്നിയത്, വരുന്ന ആളുകൾ കൂടുതൽ റെസ്പോണ്സിബിൾ ആയതായി തോന്നി.. ചപ്പുചവറുകൾ വലിച്ചെറിയാതെ പലവരും അടക്കി പിടിച്ചു ആകെ അവിടേം എവിടെയും ആയി വച്ചിരിക്കുന്ന ബോക്സുകളിൽ കൊണ്ട് ഇടുന്നത് കണ്ടു.. എന്നാലും പറയിപ്പിക്കാൻ വേണ്ടി ജനിച്ച കുറെ ടീമുകൾ ഇപ്പോളും ബാക്കിയുണ്ട്..

 

ഇത് വായിക്കുന്ന ആരേലും ടൂറിസം വകുപ്പിലെ ആരേലും ടാഗാൻ അഭ്യർത്ഥിക്കുന്നു…മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും നന്നാവും എന്ന് വലിയ പ്രതീക്ഷ ഇല്ല.. എന്നാലും നല്ലൊരു സ്ഥലം എങ്ങനെ നശിപ്പിക്കുന്നത് കാണുമ്പോൾ പറയാതിരിക്കാൻ പറ്റുന്നില്ല…പൊന്മുടിപോലെ കേരളത്തിലെ സുപ്രധാനമായ ഈ മനോഹര സ്ഥലം ടൂറിസത്തിനു അപമാനം ആവാതെ അഭിമാനം ആവുന്ന കാലം ഉണ്ടാവട്ടെ…

 

Kerala Tourism

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!